സി.വി. വർഗീസ് വീണ്ടും സിപിഎം ജില്ലാ സെക്രട്ടറി
1511806
Friday, February 7, 2025 12:00 AM IST
തൊടുപുഴ: സിപിഎം ജില്ലാ സെക്രട്ടറിയായി വീണ്ടും സി.വി. വർഗീസിനെ തെരഞ്ഞെടുത്തു. പ്രതിനിധി സമ്മേളനത്തിൽ ഏകകണ്ഠമായാണ് സെക്രട്ടറിയെ തെരഞ്ഞെടുത്തത്. 23 വർഷമായി ജില്ലാ സെക്രട്ടറിയറ്റംഗവും കർഷകസംഘം സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗവുമാണ് 64 കാരനായ സി.വി. വർഗീസ്.
കെഎസ്വൈഎഫിലൂടെയാണ് പൊതുരംഗത്ത് വന്നത്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷനാണ്. കട്ടപ്പന, തങ്കമണി, ബഥേൽ സഹകരണ ആശുപത്രി സ്ഥാപകൻ, ജൈവഗ്രാം ജില്ലാ സഹകരണസംഘം സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ഭാര്യ: ജിജിമോൾ. മക്കൾ: ജീവാമോൾ, അമൽ.