തിരുനാളാഘോഷം
1511803
Thursday, February 6, 2025 11:59 PM IST
മുള്ളരിങ്ങാട് ലൂർദ് മാതാപള്ളി
മുള്ളരിങ്ങാട്: ലൂർദ് മാതാ പള്ളിയിൽ ഇടവക മധ്യസ്ഥയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ഇന്നു മുതൽ ഒൻപതു വരെ നടക്കും. ഇന്ന് രാവിലെ 6.30ന് കൊടിയേറ്റ്, വിശുദ്ധ കുർബാന, നൊവേന-ഫാ. ജയിംസ് വരാരപ്പിള്ളിൽ, നാളെ രാവിലെ 6.30ന് തിരുസ്വരൂപ പ്രതിഷ്ഠ, വിശുദ്ധ കുർബാന, 4.30ന് നൊവേന, ലദീഞ്ഞ്, അഞ്ചിന് തിരുനാൾ കുർബാന-ഫാ. ജോസ് കുളത്തൂർ, സന്ദേശം -ഫാ. ജസ്റ്റിൻ കണ്ണാടൻ, തുടർന്ന് പ്രദക്ഷിണം.
ഒൻപതിന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, 9.30ന് ലദീഞ്ഞ്, തിരുനാൾ കുർബാന-ഫാ. ജിതിൻ വടക്കേൽ, സന്ദേശം-ഫാ. ജയിംസ് മുണ്ടോളിക്കൽ, തുടർന്ന് പ്രദക്ഷിണം, ദിവ്യകാരുണ്യ ആശീർവാദം. 10ന് മരിച്ചവർക്കായി വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം എന്നിവയാണ് തിരുക്കർമങ്ങളെന്ന് വികാരി ജേക്കബ് വട്ടപ്പള്ളിൽ അറിയിച്ചു.
സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളി
തൊടുപുഴ: സെന്റ് സെബാസ്റ്റ്യൻസ് ഫൊറോനപള്ളിയിൽ ഇടവക മധ്യസ്ഥന്റെയും പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ഇന്നുമുതൽ പത്തുവരെ ആഘോഷിക്കും. ഇന്നു രാവിലെ 6.15നു വിശുദ്ധ കുർബാന. വൈകുന്നേരം 4.30നു കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ-റവ. ഡോ. സ്റ്റാൻലി കുന്നേൽ. തുടർന്നു ലദീഞ്ഞ്, നൊവേന-ഫാ. ജോണ്‍ ചേന്നാക്കുഴി. ആഘോഷമായ വിശുദ്ധ കുർബാന-ഫാ. ജോണ്‍ വാമറ്റത്തിൽ, സന്ദേശം-ഫാ. സോമി പാണങ്കാട്ട്.
നാളെ രാവിലെ ആറിനും ഏഴിനും എട്ടിനും വിശുദ്ധകുർബാന. ഉച്ചകഴിഞ്ഞ് മൂന്നിന് അന്പ് പ്രദക്ഷിണം.4.15നു ലദീഞ്ഞ്, നൊവേന-ഫാ. സ്കറിയ മെതിപ്പാറ, 4.45നു തിരുനാൾ കുർബാന-ഫാ. പ്രിൻസ് പരത്തിനാൽ. സന്ദേശം-ഫാ. ജോസഫ് കൊച്ചുപറന്പിൽ. 6.30നു ടൗണ്‍ പ്രദക്ഷിണം. ഒന്‍പതിന് രാവിലെ ആറിനും എട്ടിനും പത്തിനും വിശുദ്ധ കുർബാന. ഉച്ചകഴിഞ്ഞ് മൂന്നിന് അന്പ് പ്രദക്ഷിണം.4.15നു ലദീഞ്ഞ്, നൊവേന-ഫാ. ജോർജ് മാതേയ്ക്കൽ, 4.45നു തിരുനാൾകുർബാന-ഫാ. ആന്റണി പുത്തൻകുളം. സന്ദേശം-മോണ്‍.വിൻസന്റ് നെടുങ്ങാട്ട്. 6.30നു പ്രദക്ഷിണം. പത്തിന് മരിച്ചവരുടെ ഓർമദിനം. 6.30നു തെനംകുന്ന് പള്ളിയിൽവിശുദ്ധകുർബാന, സെമിത്തേരി സന്ദർശനം, ഒപ്പീസ് എന്നിവയാണ് തിരുക്കർമങ്ങളെന്ന് വികാരി റവ. ഡോ. സ്റ്റാൻലി കുന്നേൽ, ഫാ. സ്കറിയ മെതിപ്പാറ, ഫാ. ജോർജ് മാതേയ്ക്കൽ എന്നിവർ അറിയിച്ചു.