ചേനകൃഷി വിളവെടുപ്പ് നടത്തി
1496399
Saturday, January 18, 2025 11:53 PM IST
ഏഴല്ലൂർ: ചേന ഉത്പാദനത്തിൽ റിക്കാർഡ് സൃഷ്ടിച്ച ഏഴല്ലൂർ പൊട്ടനാനിയിൽ ജോണ്‍സന്റെ ഈ വർഷത്തെ ചേനകൃഷി വിളവെടുപ്പ് ജനപ്രതിനിധികളുടെയും വിവിധ സംഘടനാ ഭാരവാഹികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ നടത്തി. ഇത്തവണ ജോണ്സണ് കൃഷി ചെയ്ത 3000 ചുവട് ചേനയുടെ വിളവെടുപ്പാണ് ഉത്സവാന്തരീക്ഷത്തിൽ നടത്തിയത്.
ജില്ലാ പഞ്ചായത്തംഗം പ്രഫ. എം.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ഇന്ദു സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സുനി സാബു, ടോമി കാവാലം, പഞ്ചായത്ത് പ്രസിഡന്റുമാരായ ഗ്രേസി തോമസ്, സുരേഷ് ബാബു, ഏഴല്ലൂർ പള്ളി വികാരി ഫാ. ജോർജ് പുല്ലൻ, കാഡ്സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കൽ, മുനിസിപ്പൽ കൗണ്‍സിലർ അഡ്വ. ജോസഫ് ജോണ്‍, പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ചേനയ്ക്കു പുറമേ പയറുകൃഷിയിലും വലിയ വിളവെടുപ്പാണ് ജോണ്സണ് പ്രതീക്ഷിക്കുന്നത്. ഭാര്യ ജെസി, മക്കളായ എലിസബത്ത്, നിമ്യ, ആൻമേരി എന്നിവരാണ് കൃഷിയിൽ ജോണ്സണ് ഉറച്ച പിന്തുണ നൽകുന്നത്.