വൈദ്യുതി അപകടം: ജാഗ്രത വേണമെന്ന് കെഎസ്ഇബി
1492707
Sunday, January 5, 2025 6:41 AM IST
തൊടുപുഴ: ലോഹത്തോട്ടികളുടെ ഉപയോഗം മൂലം വൈദ്യുതിയുമായി ബന്ധപ്പെട്ട് അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ജനങ്ങൾക്ക് മുന്നറിയിപ്പ് നിർദേശം നൽകി. വൈദ്യുത ലൈനുകൾക്ക് സമീപം ലോഹക്കുഴലുകളോ തോട്ടികളോ ഇരുന്പ് ഏണികളോ ഉപയോഗിച്ച് ഫലവൃക്ഷങ്ങളിൽനിന്നു കായ്കളും ഫലങ്ങളും പറിച്ചെടുക്കാൻ ശ്രമിക്കരുത്.
വൈദ്യുത ലൈനുകൾക്ക് താഴെ മരങ്ങൾ നട്ടുപിടിപ്പിക്കരുത്. വൈദ്യുത ലൈനുകൾക്ക് സമീപത്തെ മരങ്ങൾ കാലാകാലങ്ങളിൽ വെട്ടിമാറ്റുന്ന വൈദ്യുത ബോർഡ് അധികൃതരുടെ നടപടിയുമായി സഹകരിക്കണം.
കൃഷിയിടങ്ങളിൽ വന്യമൃഗങ്ങളെ പ്രതിരോധിക്കാനായി അനധികൃത വൈദ്യുത വേലികൾ സ്ഥാപിക്കുന്നത് ശിക്ഷാർഹമാണ്. കന്പിവേലികളിലൂടെ നേരിട്ട് വൈദ്യുതി പ്രവഹിപ്പിക്കാനും പാടില്ല.