റോഡിന് അനുവദിച്ച ഫണ്ട് പിൻവലിച്ചു; ബ്ലോക്കു പഞ്ചായത്തംഗം കോടതിയിൽ
1492826
Sunday, January 5, 2025 10:39 PM IST
ഉപ്പുതറ: കാറ്റാടിക്കവല-പശുപ്പാറ-ആലംപള്ളി റോഡിന് അനുവദിച്ച ഫണ്ട് പിൻവലിച്ച സർക്കാർ നടപടിക്കെതിരെ കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം പി. നിക്സൺ കോടതിയെ സമീപിച്ചു. കരാർവരെ നൽകിയ ശേഷമാണ് ഫണ്ട് പിൻവലിച്ചത്.
റീബിൾ ഡ് കേരളായിൽ ഉൾപ്പെടുത്തിയാണ് സർക്കാർ മൂന്നു കോടി രൂപ അനുവദിച്ചിരുന്നത്. മണ്ണ് പരിശോധനക്ക് ഉപ്പുതറ പഞ്ചായത്ത് 25, 000 രൂപ ചെലവഴിച്ചതുമാണ്. വീതി കൂട്ടാൻ സർവെയും പൂർത്തിയാക്കിയിരുന്നു.
നിർമാണത്തിൽ കാലതാമസം വരുത്തിയ റോഡുകളുടെ ഫണ്ട് സർക്കാർ മരവിപ്പിച്ചപ്പോൾ പശുപ്പാറ റോഡും ഉൾപ്പെടുകയായിരുന്നു. കോടതി മുതിർന്ന ഉദ്യോഗസ്ഥരോട് 24ന് കോടതിയിൽ ഹാജരായി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഫണ്ടനുവദിച്ച റോഡിന്റെ നിർമാണോദ്ഘാടനം രണ്ടു പ്രാവശ്യം നടത്തിയതാണ്. റോഡിന്റെ നിർമാണം നടത്തിയശേഷമെ നിയമ നടപടിയിൽനിന്നു പിൻമാറുകയുള്ളെന്നും നിക്സൺ അറിയിച്ചു.