വിജയമാത സ്കൂളിലെ എക്സ്പോ ശ്രദ്ധേയം
1492825
Sunday, January 5, 2025 10:39 PM IST
നെടുംകണ്ടം: കുട്ടികളുടെ ശാസ്ത്ര അവബോധവും ക്രിയാത്മക കഴിവുകളും വളർത്തുവാനും പരിപോഷിപ്പിക്കുന്നതിനും പ്രാപ്തമാകുന്ന രീതിയിൽ വിജയമാതാ സ്കൂളിൽ എഡ്യൂക്കേഷൻ എക്സ്പോ നടന്നു.
സയൻസ്, സോഷ്യൽ സയൻസ്, മാത്സ്, ഹെറിറ്റേജ്, ആന്റിക്സ്, ആർട്സ്, ക്രാഫ്റ്റ് തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ട 23ഓളം സ്റ്റാളുകൾ ഉൾപ്പെട്ട എക്സ്പോയുടെ ഉദ്ഘാടനം പാമ്പാടുംപാറ കാർഡമം റിസർച്ച് സ്റ്റേഷൻ ഹെഡ് പ്രഫ. എം. മുരുഗൻ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബീന അധ്യക്ഷത വഹിച്ചു. ഓൾ ഇന്ത്യാ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ മുൻ മേധാവി യു. രമേശ് പ്രസംഗിച്ചു.
എക്സ്പോയിൽ 900ഒാളം പ്രോജക്ടുകൾ പ്രദർശിപ്പിച്ചു. തുർന്നു നടന്ന എയർ ഷോയും പെറ്റ്സ് ഷോയും ശ്രദ്ധേയമായി.