അണക്കെട്ടിലെ ചെളിയും മണലും നീക്കാൻ നടപടികളുമായി കെഎസ്ഇബി
1492704
Sunday, January 5, 2025 6:41 AM IST
അടിമാലി: കല്ലാര്‍കൂട്ടി, വെള്ളത്തൂവല്‍ ഡാമുകളിലെ ചെളിയും മണലും നീക്കം ചെയ്യുന്ന നടപടികളുമായി കെഎസ്ഇബി. കല്ലാര്‍കൂട്ടി ഡാമിന്റെ സംഭരണശേഷിയുടെ 48 ശതമാനവും വെള്ളത്തൂവല്‍ ഡാമിന്റെ സംഭരണശേഷിയുടെ 75 ശതമാനവും ചെളിയും മണലും മൂടിക്കിടക്കുന്നതിനാല്‍ വര്‍ഷക്കാലത്ത് ഡാം തുറന്നുവിടുന്ന അവസ്ഥയാണ്.
കാലവർഷം കനക്കുമ്പോള്‍ കേരളത്തിൽ ആദ്യം ഷട്ടര്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്ന അണക്കെട്ടുകളിൽ ഒന്നാണ് കല്ലാര്‍കുട്ടി. 1961 ല്‍ സ്ഥാപിതമായ കല്ലാര്‍കൂട്ടി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ 40വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ഉരുള്‍പൊട്ടലുകളും 2018-19ലെ പ്രളയവും കഴിഞ്ഞപ്പോള്‍ അണക്കെട്ടിന്റെ സംഭരണശേഷിയുടെ 48 ശതമാനവും ചെളിയും മണലും വന്നുമൂടി. തന്മൂലം വൈദ്യുത ഉത്പാദനം നടത്താന്‍ കഴിയാതെ ജലം പുറത്തേക്ക് ഒഴുക്കിക്കളയുകയാണ് കാലങ്ങളായി ബോര്‍ഡ് ചെയ്യുന്നത്. ഇതിനായി കേരള ഇറിഗിഷന് ഇന്‍ഫ്രാ സ്ട്രക്ചര്‍ ഡവലപ്മെന്റ് കോര്പറേഷന് പദ്ധതി സമര്‍പ്പിച്ചതായി ഡാം സുരക്ഷാവിഭാഗം അറിയിച്ചു.