ക്ലർക്കിനെ സസ്പെൻഡ് ചെയ്തു
1492705
Sunday, January 5, 2025 6:41 AM IST
മൂന്നാർ: ഗുരുതരമായ സ്വഭാവദൂഷ്യം ആരോപിച്ച് മൂന്നാർ പഞ്ചായത്തിലെ യുഡി ക്ലർക്ക് ആർ.എൽ. റെജിയെ ഭരണസമിതി സസ്പെൻഡ് ചെയ്തു. പൊതുജനങ്ങളോടും പഞ്ചായത്തംഗങ്ങളോടും സഹപ്രവർത്തകരോടും അപമര്യാദയായി പെരുമാറുന്നതും സഹപ്രവർത്തകരെ മർദിക്കുന്നതും പതിവായിരുന്നു.
തുടർച്ചയായി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതെന്നു പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജ്കുമാർ, വൈസ്പ്രസിഡന്റ് വി. ബാലചന്ദ്രൻ എന്നിവർ പറഞ്ഞു.