താലൂക്കുതല അദാലത്തിന് ജില്ലയിൽ തുടക്കമായി
1488762
Saturday, December 21, 2024 3:57 AM IST
അടിമാലി: സംസ്ഥാനത്തെ പൊതുജനങ്ങളുടെ വ്യക്തിഗതപ്രശ്നങ്ങൾക്കു പരിഹാരം കാണുകയെന്നതാണ് കരുതലും കൈത്താങ്ങും അദാലത്തിന്റെ ലക്ഷ്യമെന്നും അതു സർക്കാരിന്റെ നയമാണെന്നും മന്ത്രി റോഷി പറഞ്ഞു. അടിമാലി ഗവ. ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന ദേവികുളം താലൂക്കുതല അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. അഡ്വ. എ. രാജ എംഎൽഎ, ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, സബ് കളക്ടർ വി.എം. ജയകൃഷ്ണൻ, എഡിഎം ഷൈജു പി. ജേക്കബ്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ അഡ്വ. ഭവ്യ കണ്ണൻ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. നാരായണൻ, മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.