ജില്ലാ സെൻട്രൽ സ്കൂൾ കായികമേള നടത്തി
1488759
Saturday, December 21, 2024 3:57 AM IST
തൊടുപുഴ: കേന്ദ്ര സിലബസ് പ്രകാരം പ്രവർത്തിക്കുന്ന സ്കൂളുകളുടെ നാലാമത് സംസ്ഥാന കായികമേളയിലേക്കുള്ള ജില്ലാതല മത്സരം നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേഡിയത്തിൽ നടത്തി.
ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് പ്രിമി ലാലിച്ചൻ ഉദ്ഘാടനം ചെയ്തു.
അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. രാജേഷ് ജോർജ്, കുമാരമംഗലം വില്ലേജ് ഇന്റർനാഷണൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ എം. അനിൽ കുമാർ, പഞ്ചായത്ത് സെക്രട്ടറി സുനിൽ, ഡിസ്ട്രിക്ട് സ്പോർട്സ് ഓഫീസർ ദീപ്തി മരിയ ജോസ് എന്നിവർ പ്രസംഗിച്ചു.