തൊ​ടു​പു​ഴ: സാ​ധാ​ര​ണ​ക്കാ​ർ​ക്ക് സൗ​ജ​ന്യ​മാ​യും മി​ത​മാ​യ നി​ര​ക്കി​ലും അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യം ന​ൽ​കു​ന്ന സ​ർ​ക്കാ​ർ പ​ദ്ധ​തി​യാ​യ കെ-​ഫോ​ണ്‍ ജി​ല്ല​യി​ൽ സ​ജീ​വ​മാ​കു​ന്നു. വീ​ടു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലും വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​യി ജി​ല്ല​യ്ക്ക് പ​രി​ചി​ത​മാ​കു​ക​യാ​ണ് കെ-​ഫോ​ണ്‍.

പ​ദ്ധ​തി​ക്കാ​യി ജി​ല്ല​യി​ൽ ഇ​തു​വ​രെ 2035.74 കി​ലോ​മീ​റ്റ​ർ കേ​ബി​ളു​ക​ൾ സ്ഥാ​പി​ച്ചു. കെഎ​സ്ഇ​ബി ട്രാ​ൻ​സ്മി​ഷ​ൻ ട​വ​റു​ക​ളി​ലൂ​ടെ​യാ​ണ് 306.28 കി​ലോ​മീ​റ്റ​ർ കേ​ബി​ൾ വ​ലി​ച്ച​ത്. 1729.46 കി​ലോ​മീ​റ്റ​ർ കെഎ​സ്ഇ​ബി പോ​സ്റ്റു​ക​ൾ വ​ഴി​യും. 1213 സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ഇ​പ്പോ​ൾ കെ ​ഫോ​ണ്‍ നെ​റ്റ്‌‌​വ​ർ​ക്കാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 1622 ഓ​ഫീ​സു​ക​ളി​ലാ​ണ് ക​ണ​ക്ഷ​ൻ ന​ൽ​കേ​ണ്ട​ത്.

ബാ​ക്കി മേ​ഖ​ല​ക​ളി​ലേ​യ്ക്കും കെ-​ഫോ​ണ്‍ ഉ​ട​നെ​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പു​തി​യ ര​ജി​സ്ട്രേ​ഷ​നു​ക​ളും വ​രു​ന്നു​ണ്ട്. ഒ​രു ഐ​എ​ൽ​എ​ൽ ക​ണ​ക്ഷ​നും ജി​ല്ല​യി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. നെ​റ്റ്വ​ർ​ക്കി​ന്‍റെ വേ​ഗ​ത​യി​ലെ സ്ഥി​ര​ത​യാ​ണ് ഐ​എ​ൽ​എ​ൽ ക​ണ​ക്ഷ​നു​ക​ളു​ടെ പ്ര​ത്യേ​ക​ത. നി​ല​വി​ൽ അ​ഞ്ച് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 157 ബി​പി​എ​ൽ വീ​ടു​ക​ളി​ലാ​ണ് കെ - ​ഫോ​ണ്‍ ക​ണ​ക്ഷ​നു​ള്ള​ത്. 573 വീ​ടു​ക​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​ത്. 1843 വാ​ണി​ജ്യ ക​ണ​ക്ഷ​നു​ക​ളും ജി​ല്ല​യി​ൽ ന​ൽ​കി.

ഇ​ത് വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും തു​ക അ​ട​യ്ക്കാ​ൻ ത​യാ​റാ​യ വീ​ടു​ക​ളി​ലേ​ക്കും എ​ത്തി​യി​ട്ടു​ണ്ട്. പ്രാ​ദേ​ശി​ക കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റ​ർ​മാ​ർ വ​ഴി​യാ​ണ് വാ​ണി​ജ്യ ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കു​ന്ന​ത്. ജി​ല്ല​യി​ൽ 118 കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റ​ർ​മാ​രെ ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. നി​ല​വി​ൽ ഒ​രു​മാ​സം, മൂ​ന്നു​മാ​സം, ആ​റു​മാ​സം, ഒ​രു​വ​ർ​ഷം എ​ന്നി​ങ്ങ​നെ​യാ​ണ് കെ ​ഫോ​ണ്‍ പാ​യ്ക്കേ​ജു​ക​ൾ.

കേ​ര​ള വി​ഷ​ൻ ബ്രോ​ഡ്ബാ​ൻ​ഡ് ലി​മി​റ്റ​ഡ്, എ​ക്സ്ട്രാ​നെ​റ്റ് സ​പ്പോ​ർ​ട്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്നീ സേ​വ​ന​ദാ​താ​ക്ക​ൾ കെ ​ഫോ​ണി​ന്‍റെ ഡാ​ർ​ക്ക് ഫൈ​ബ​ർ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. 1149.295 കി​ലോ​മീ​റ്റ​റാ​ണ് വാ​ട​ക​യ്ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കി​ലോ​മീ​റ്റ​റി​ന് നി​ശ്ചി​ത തു​ക ഈ​ടാ​ക്കും.

കെഎ​സ്ഇ​ബി​യും കേ​ര​ള സ്റ്റേ​റ്റ് ഐ​ടി ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ലി​മി​റ്റ​ഡും ചേ​ർ​ന്ന് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് പു​റ​മേ ഒ​രു നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ 100 ബി​പി​എ​ൽ വീ​ടു​ക​ൾ​ക്ക് സൗ​ജ​ന്യ ക​ണ​ക്ഷ​ൻ ന​ൽ​കു​ക​യാ​ണ് ആ​ദ്യ​ഘ​ട്ട ല​ക്ഷ്യം. പു​തി​യ ഗാ​ർ​ഹി​ക ക​ണ​ക്ഷ​ൻ എ​ടു​ക്കാ​ൻ എ​ന്‍റെ കെ ​ഫോ​ണ്‍ എ​ന്ന മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ​യോ വെ​ബ്സൈ​റ്റി​ലോ ര​ജി​സ്റ്റ​ർ ചെ​യ്യാം.