ജൈവകർഷകർക്ക് അവാർഡ്
1460114
Thursday, October 10, 2024 12:37 AM IST
തൊടുപുഴ: ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ സാരഥിയും ഇൻഫോസിസ് സ്ഥാപകരിൽ ഒരാളുമായ എസ്.ഡി.ഷിബുലാലും കുടുംബവും ജൈവകൃഷി പ്രോത്സാഹനത്തിനായി 16-ാമതു അക്ഷയശ്രീ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ഏറ്റവും നല്ല ജൈവകർഷകനു രണ്ടുലക്ഷവും ജില്ലാ തലത്തിൽ 50,000 രൂപ വീതമുള്ള 13 അവാർഡുകളും മട്ടുപ്പാവ്, സ്കൂൾ, കോളജ്, വെറ്ററൻസ്, ഒൗഷധ സസ്യങ്ങൾ എന്നീ മേഖലകളിൽ 10,000 രൂപ വീതമുള്ള 33 പ്രോൽസാഹന അവാർഡുകളും നൽകും.
മൂന്നുവർഷത്തിനു മുകളിൽ ജൈവകൃഷി നടത്തുന്നവരെയാണ് പരിഗണിക്കുന്നത്. വെള്ളക്കടലാസിൽ കൃഷിയുടെ ലഘുവിവരവും വിലാസവും രണ്ടുഫോണ്‍ നന്പറും സഹിതം നവംബർ 30നു മുന്‍പ് അപേക്ഷിക്കണം. ഫോട്ടോയോ സർട്ടിഫിക്കറ്റുകളോ ആവശ്യമില്ല.
കെ.വി.ദയാൽ അവാർഡ് കമ്മിറ്റി കണ്‍വീനർ, മുഹമ്മ പി.ഒ, ആലപ്പുഴ-688525 എന്ന വിലാസത്തിൽ അയയ്ക്കണം. സ്ഥലം സന്ദർശിച്ച് അവാർഡ് നിർണയിക്കും. ഫോണ്‍: 9446478278.