സഹോദയാ കലോത്സവത്തിൽ അടിമാലി വിശ്വദീപ്തി സ്കൂളിന് ശ്രദ്ധേയ നേട്ടം
1459381
Monday, October 7, 2024 3:05 AM IST
അടിമാലി: ജില്ലാ സഹോദയ കലോത്സവത്തിൽ 747 പോയിന്റോടെ അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. പങ്കെടുത്ത എല്ലാ ഇനങ്ങളിലും സമ്മാനങ്ങൾ നേടിയാണ് സ്കൂൾ അഭിമാനനേട്ടം കൈവരിച്ചത്.
ഗ്രൂപ്പിനങ്ങളിൽ കോൽക്കളി, മൈം, സ്കിറ്റ്, സംഘനൃത്തം (രണ്ട്, മൂന്ന് വിഭാഗം) എന്നിവയിൽ വിശ്വദീപ്തി സ്കൂൾ ഒന്നാം സ്ഥാനംനേടി. ഒപ്പനയിൽ രണ്ടാം സ്ഥാനവും തിരുവാതിര, മാർഗംകളി എന്നിവയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പദ്യംചൊല്ലൽ മലയാളം, സംസ്കൃതം, ശാസ്ത്രീയ സംഗീതം കർണാട്ടിക് എന്നിവയിൽ സ്കൂളിലെ ശ്രീബാല അനീഷ് ഒന്നാം സ്ഥാനം നേടി.
ഹയർ സെക്കൻഡറി വിഭാഗത്തിൽ പങ്കെടുത്ത ചിത്രരചനാ പെൻസിൽ, ജലച്ചായം, ഓയിൽ പെയിന്റിംഗ് എന്നിവയിൽ ആമിസ് തമ്പി ഒന്നാംസ്ഥാനം നേടി.
സ്കൂൾ പ്രിൻസിപ്പൽ റവ. ഡോ. രാജേഷ് ജോർജ്, വൈസ് പ്രിൻസിപ്പൽ ഫാ. ജിയോ ജോസ്, ബർസാർ ഫാ. ലിബിൻ വിജയികളെ ആദരിച്ചു.