ഇന്ന് മുന്നറിയിപ്പു സൈറണുകൾ മുഴങ്ങും
1457919
Tuesday, October 1, 2024 4:05 AM IST
ഇടുക്കി: സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം ഇന്ന് നടക്കും. ഇടുക്കി ജില്ലയിൽ അഞ്ച് സ്ഥലങ്ങളിലാണ് സൈറണുകൾ സ്ഥാപിച്ചിരിക്കുന്നത്. ദുരന്ത നിവാരണ അഥോറിറ്റിയുടെ കീഴിൽ കവചം മുന്നറിയിപ്പു സംവിധാനത്തിന്റെ ഭാഗമായി കേരളത്തിലാകെ സ്ഥാപിച്ചിട്ടുള്ള 91 സൈറണുകളുടെ പ്രവർത്തന പരീക്ഷണമാണ് നടക്കുന്നതെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.
മന്നാക്കുടി കമ്യൂണിറ്റി സ്റ്റഡി സെന്റർ, മന്നാംകണ്ടം ഹൈസ്കൂൾ, തൊടുപുഴ ഡോ. എ.പി.ജെ. അബ്ദുൾ കലാം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മൂന്നാർ കോളജ് ഓഫ് എൻജനിയറിംഗ്, മാമലക്കണ്ടം ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് സൈറണുകൾ സ്ഥാപിച്ചിരിക്കുന്നത്.