ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Tuesday, October 1, 2024 4:05 AM IST
തൊ​ടു​പു​ഴ: ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രിക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. ആ​ല​ക്കോ​ട് കോ​ളാ​പ്പി​ള്ളി​ൽ പ​രേ​ത​നാ​യ ശ്രീ​ധ​ര​ന്‍റെ മ​ക​ൻ അ​ന​ന്തുവാ (22) ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തോ​ടെ മീ​മു​ട്ടി​ക്കും ആ​ല​ക്കോ​ട് നാ​ഗാ​ർ​ജു​ന​യ്ക്കും ഇ​ട​യി​ലു​ള്ള വ​ള​വി​ലാ​ണ് അ​പ​ക​ടം. ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ക്കു​ന്ന​ത് ക​ണ്ട് പി​ന്നാ​ലെ വ​ന്ന കാ​ർ വെ​ട്ടി​ച്ച് മാ​റ്റു​ന്ന​തി​നി​ടെ വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ച്ച് പോ​സ്റ്റും ത​ക​ർ​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.


അ​പ​ക​ട​ത്തി​ൽ ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​ന​ന്തു​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ന​ട​ക്കും. കാ​റ്റ​റിം​ഗ് ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു അ​ന​ന്തു. അ​മ്മ: ഇ​ന്ദു. സ​ഹോ​ദ​ര​ങ്ങ​ൾ: ഗാം​ഗോ, ശം​ഭു. ആ​ല​ക്കോ​ട് റോ​ഡി​ലെ ഈ ​വ​ള​വി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.