പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയ വ്യക്തിക്ക് 10,000 രൂപ പിഴ
1453369
Saturday, September 14, 2024 11:48 PM IST
ചെറുതോണി: പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയ വ്യക്തിയിൽനിന്ന് കഞ്ഞിക്കുഴി പഞ്ചായത്ത് 10,000 രൂപ പിഴ ഈടാക്കി.
കഞ്ഞിക്കുഴി പഞ്ചായത്തിൽപ്പെട്ട പെരിയാർവാലിയിൽ പൊതുസ്ഥലത്താണ് സ്വകാര്യ വ്യക്തി മാലിന്യം തള്ളിയത്. ഇതു കാണാനിടയായ ചിലർ പഞ്ചായത്തിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ഇയാളെ കണ്ടുപിടിച്ച് പിഴയടപ്പിക്കുകയായിരുന്നു.
കഞ്ഞിക്കുഴി പഞ്ചായത്ത് സമ്പൂർണ മാലിന്യമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും ജനങ്ങൾ സഹകരിക്കണമെന്നും സെക്രട്ടറി അറിയിച്ചു. ഇതിന്റെ ഭാഗമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സിസി ക്യാമറ സ്ഥാപിച്ചതായും സെക്രട്ടറി പറഞ്ഞു.