കടുത്തുരുത്തി ഫൊറോന കുടുംബസംഗമം
1591597
Sunday, September 14, 2025 6:35 AM IST
കടുത്തുരുത്തി: ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് കടുത്തുരുത്തി ഫൊറോനയുടെ കുടുബ സംഗമവും ഓണാഘോഷവും ഇന്നു 2.30 ന് കടുത്തുരുത്തി വലിയപള്ളി പാരിഷ് ഹാളില്‍ നടക്കും.
ആഘോഷ പരിപാടികള്‍ കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍ ഉദ്ഘാടനം ചെയ്യും. ഫൊറോന പ്രസിഡന്റ് ഏബ്രഹാം കുരീക്കോട്ടില്‍ അധ്യക്ഷത വഹിക്കും.
ഫൊറോന വികാരി ഫാ. ജോണ്സണ് നീലനിരപ്പേല്‍, കെസിസി രൂപത ഭാരവാഹികളായ ബാബു പറന്പടത്തുമലയില്, ബേബി മുളവേലിപ്പുറം തുടങ്ങിയവര്‍ പ്രസംഗിക്കും. ഫൊറോനയിലെ 12 കെസിസി യൂണിറ്റുകളില്‍നിന്നുള്ള 500 ഓളം പേര് കുടുബസംഗമത്തില്‍ പങ്കെടുക്കുമെന്ന് ഫൊറോന പ്രസിഡന്റ് ഏബ്രഹാം കുരീക്കോട്ടിലും പ്രോഗ്രാം കണ്‍വീനര്‍ ജോമോന് പുന്നൂസും അറിയിച്ചു.