ബസേലിയസ് ട്രോഫി ഫുട്ബോള്‍: ബസേലിയസും നിര്‍മലയും സെമിയില്‍
1591592
Sunday, September 14, 2025 6:24 AM IST
കോട്ടയം: 19-ാമത് ഉപ്പൂട്ടില്‍ കുര്യന് ഏബ്രഹാം മെമ്മോറിയല്‍ ഇന്റര്‍കൊളീജിയറ്റ് ബസേലിയസ് ട്രോഫി ഫുട്ബോള്‍ സെമിഫൈനല്‍ മത്സരങ്ങള്‍ നാളെ കോളജ് മൈതാനത്ത് നടക്കും. ഇന്നലെ നടന്ന ആദ്യമത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ചങ്ങനാശേരി എസ്ബി കോളജിനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് മൂവാറ്റുപുഴ നിര്‍മല കോളജ് പരാജയപ്പെടുത്തി (2-3).
രണ്ടാം മത്സരത്തില്‍ കൊല്ലം എസ്എന്‍ കോളജിനെ പരാജയപ്പെടുത്തി തേവര എസ്.എച്ച്. വിജയിച്ചു (0-1). മൂന്നാം മത്സരത്തില്‍ മൂലമറ്റം സെന്റ് ജോസഫ് അക്കാഡമിയെ പരാജയപ്പെടുത്തി ബസേലിയസ് കോളജ് വിജയിച്ചു(0-1). നാലാം മത്സരത്തില്‍ മൂന്നാര്‍ ഗവണ്മെന്റ് കോളജിനെ പരാജയപ്പെടുത്തി പഴഞ്ഞി എംഡി കോളജ് വിജയിച്ചു(0-2). അഞ്ചാം മത്സരത്തില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിനെ പരാജയപ്പെടുത്തി നിര്‍മല കോളജ് മൂവാറ്റുപുഴ വിജയിച്ചു(0-1).
നാളെ രാവിലെ എട്ടിന് നടക്കുന്ന ആദ്യസെമിയില്‍ എസ്എച്ച് തേവരയും ബസേലിയസ് കോളജും തമ്മില്‍ ഏറ്റുമുട്ടും. രണ്ടാം സെമിയില്‍ എംഡി കോളജ് പഴഞ്ഞിയും നിര്‍മല കോളജ് മൂവാറ്റുപുഴയും തമ്മില്‍ ഏറ്റുമുട്ടും. ഫൈനല്‍ മത്സരം 16ന് രാവിലെ 8.30ന് നടക്കും.