താഴത്തങ്ങാടിയിലെ ഓണാഘോഷം കൗതുകമായി
1591588
Sunday, September 14, 2025 6:24 AM IST
താഴത്തങ്ങാടി: നാടിനെ തൊട്ടറിഞ്ഞ അനുഭവങ്ങളുമായി ജനകീയ കൂട്ടായ്മ വേറിട്ട ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. താഴത്തങ്ങാടിയിലെ 50 വയസിനു മുകളിൽ പ്രായമുള്ളവരാണ് ഇങ്ങനെയൊരു വ്യത്യസ്ത ഓണാഘോഷം ഒരുക്കിയത്. പഴയകാല സ്മരണകൾ പുതുക്കിയും, ഓണപ്പാട്ടുകൾ പാടിയും, ഒരുമിച്ച് ഓണസദ്യ കഴിച്ചും അവർ ഓണത്തെ കൂടുതൽ കളറാക്കി.
വാർധക്യ അവശത അനുഭവിക്കുന്ന മുറിയാനിക്കൽ ലീലാമ്മ അമ്മച്ചിയെ പൊന്നാടയണിയിച്ച് ആദരിച്ചു. പരിപാടികൾക്ക് ലിയോ മാത്യു, മാത്തൻ മാത്യു എന്നിവർ നേതൃത്വം നൽകി. സുനിൽ ഏബ്രഹാം, ഇ.ടി. തോമസ്, ഉനൈസ് പാലപ്പറമ്പിൽ, തോമസ് കെ. വട്ടുകളം, ഗണേശൻ തുടങ്ങിയവർ പ്രസംഗിച്ചു.