ആർപ്പൂക്കര ജലോത്സവ വിജയികൾ
1591589
Sunday, September 14, 2025 6:24 AM IST
ആർപ്പൂക്കര: ആർപ്പൂക്കര ചുണ്ടൻവള്ള സമിതിയുടെ രണ്ടാമത് ജലോത്സവം നടന്നു. ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനവും കെഇ സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. ജയിംസ് മുല്ലശേരി ഫ്ളാഗ് ഓഫും നടത്തി.
ജലോത്സവ കമ്മിറ്റി ചെയർമാൻ എം.ബി. ജയപ്പൻ അധ്യക്ഷത വഹിച്ചു. നാലു പേരുടെ ഫൈബർ വള്ളംകളിയിൽ വാട്ടർ ജെറ്റ് ഒന്നാം സ്ഥാനവും പുന്നക്കാട്ടിൽ രണ്ടാം സ്ഥാനവും നേടി. അഞ്ചുപേരുടെ വനിതാ മത്സരത്തിൽ വടക്കൻ വള്ളം ഒന്നാം സ്ഥാനത്തും കാട്ടുകരി വള്ളം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
അഞ്ചുപേരുടെ ഫൈബർ മത്സരത്തിൽ ദാവീദ് ഒന്നും സ്കൈലാൻഡ് രണ്ടും, ഏഴുപേരുടെ ഫൈബർ ദാവീദ് ഒന്നും തമ്പുരാൻ രണ്ടും, ഏഴുപേരുടെ തടിമത്സരത്തിൽ ആർപ്പൂക്കര ഒന്നും ശിവ രണ്ടും 11 ആളുകളുടെ തടി മത്സരത്തിൽ പടയാളി ഒന്നും ചീറ്റ രണ്ടും സ്ഥാനം കരസ്ഥമാക്കി. ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങളുടെ മത്സരത്തിൽ താണിയൻ ഒന്നും ഗരുഡൻ രണ്ടും സ്ഥാനം നേടി.