യുഡിഎഫ് പ്രതിഷേധസംഗമം 27ന് തിരുനക്കരയിൽ
1591614
Sunday, September 14, 2025 11:13 PM IST
കോട്ടയം: വിശ്വാസികളോട് നീതി പുലർത്താതെ അയ്യപ്പന്മാരുടെ പേരിൽ സംഗമം നടത്തുന്നത് തികഞ്ഞ കാപട്യമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. യുഡിഎഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വസികൾക്കെതിരേ എടുത്ത കേസുകൾ പിൻവലിക്കാതെ അയ്യപ്പസംഗമം നടത്തുന്നത് ജനങ്ങളെ പറ്റിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫ് ചെയർമാൻ ഇ.ജെ. ആഗസ്തി അധ്യക്ഷത വഹിച്ചു. കുര്യൻ ജോയി, നാട്ടകം സുരേഷ്, ഫിൽസൺ മാത്യൂസ്, പി.എം. സലിം, കുഞ്ഞ് ഇല്ലംപള്ളി, ജെയ്സൺ ജോസഫ്, തോമസ് കല്ലാടൻ, ഫാറൂഖ് പാലപ്പറമ്പിൽ, ടോമി വേദഗിരി, തമ്പി ചന്ദ്രൻ, സാജു എം. ഫിലിപ്പ്, മദൻലാൽ, എം.ടി. സജിമോൻ, ബിനു ഏബ്രഹാം, കെ.എഫ്. വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
അയ്യപ്പസംഗമത്തിന്റെ കാപട്യം തുറന്നുകാട്ടുന്നതിനായി 27ന് തിരുനക്കരയിൽ പ്രതിഷേധസംഗമം സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. യുഡിഎഫ് സംസ്ഥാന നേതാക്കൾ പങ്കെടുക്കും.