വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
1591598
Sunday, September 14, 2025 6:35 AM IST
കടുത്തുരുത്തി: വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. ശാന്തിപുരം ജംഗ്ഷനു സമീപമാണ് സംഭവം. വെള്ളം ചീറ്റിയൊഴുകി ഇതുവഴി നടന്നുപോകുന്നവരുടെ ദേഹത്തേക്ക് തെറിക്കുന്നതിനാല്‍ കാല്‍നടയാത്രക്കാരും ദുരിതത്തിലാണ്.
വാട്ടര്‍ അഥോറിറ്റി ജീവനക്കാരെ അറിയിച്ചെങ്കിലും തുടര്‍ നടപടികളൊന്നുമുണ്ടായിട്ടില്ല. വേനല്‍ രൂക്ഷമായതോടെ പലയിടത്തും കുടിവെള്ളക്ഷാമം അനുഭവപ്പെട്ടുതുടങ്ങിയതോടെ പമ്പിംഗ് ശക്തമാക്കേണ്ടി വരുന്നതു കൂടുതല്‍ വെള്ളം നഷ്ടപ്പെടാനിടയാക്കും.
ഉയരത്തില്‍ ചീറ്റിത്തെറിക്കുന്ന അവസ്ഥയിലാണ് വെള്ളം റോഡിലേക്കെത്തുന്നത്.