വികസന സദസ്: യുഡിഎഫ് വിയോജനം രേഖപ്പെടുത്തി
1591593
Sunday, September 14, 2025 6:24 AM IST
നീണ്ടൂർ: കേരള സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വികസന സദസ് നടത്തണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 10ന് നവകേരള സദസ് നടത്താനുള്ള നീണ്ടൂർ പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനത്തിൽ യുഡിഎഫ് വിയോജനം രേഖപ്പെടുത്തി.
പ്രതിപക്ഷ നേതാവ് എം. മുരളി വിയോജനക്കുറിപ്പ് നൽകി. യുഡിഎഫ് അംഗങ്ങളായ ലൂക്കോസ് തോമസ് തോട്ടുങ്കൽ, സിനു ജോൺ, മരിയ ഗൊരേത്തി, സൗമ്യ വിനീഷ് എന്നിവർ വിയോജനക്കുറിപ്പിനെ പിന്തുണച്ചു.