ജില്ലാ ലൈബ്രറി കൗണ്‍സില്‍: ബാബു കെ. ജോര്‍ജ് പ്രസിഡന്റ്, ബി. ഹരികൃഷ്ണന് സെക്രട്ടറി
1580352
Thursday, July 31, 2025 11:58 PM IST
കോട്ടയം: ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റായി പാലാ മേവട സുഭാഷ് ലൈബ്രറിയിലെ ബാബു കെ. ജോര്‍ജിനെയും പനമറ്റം ദേശീയവായനശാലയിലെ ബി. ഹരികൃഷ്ണനെയും തെരഞ്ഞെടുത്തു.
ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു റിട്ടേണിംഗ് ഓഫീസര്‍ വൈസ് പ്രസിഡന്റായി വൈക്കം പി. കൃഷ്ണപിള്ള സ്മാരക ലൈബ്രറിയിലെ കെ.ആര്. ബീനാകുമാരിയെയും ജോയിന്റ് സെക്രട്ടറിയായി പള്ളം ടാഗോര്‍ ലൈബ്രറിയിലെ ബി. ശശികുമാറിനെയും തെരഞ്ഞെടുത്തു. യോഗത്തില്‍ എന്‍. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു.