ദ്വിദിന അന്താരാഷ്ട്ര സെമിനാറിന് ഇന്നുതുടക്കം
1580508
Friday, August 1, 2025 7:09 AM IST
കോട്ടയം: കേരള കോളജ് ലൈബ്രേറിയന്‍സ് അസോസിയേഷന് എംജി യൂണിവേഴ്സിറ്റി റീജന്റെയും ബിസിഎം കോളജിന്റെയും സംയുക്താഭിമുഖ്യത്തില്‍ എംജി യൂണിവേഴ്സിറ്റി കോളജ് ഡെവലപ്മെന്റ് കൗണ്‍സിലുമായി സഹകരിച്ച് കോളജില്‍ സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര സെമിനാറിനു ഇന്ന് തുടക്കം. ബിബ്ലിയോസ്ഫിയര് 2025 എന്ന പേരില്‍ സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര സെമിനാര്‍ മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും.
ബിസിഎം കോളജ് മാനേജര്‍ ഫാ. ഏബ്രഹാം പറമ്പേട്ട് അധ്യക്ഷത വഹിക്കും. എംജി സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണന്, സര്‍വകലാശാല കോളജ് ഡെവലപ്മെന്റ് ഡയറക്ടര്‍ ഡോ. പി.ആര്. ബിജു, സിന്‍ഡിക്കറ്റ് അംഗങ്ങളായ ഡോ. ജോജി അലക്സ്, പ്രഫ.ഡോ.എ.എസ്. സുമേഷ്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.വി. തോമസ്,
കോളജ് ലൈബ്രറിയന്‍സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഡോ. ബീനാമോള്‍, സംസ്ഥാന സെക്രട്ടറി ഡോ. മുസ്തഫ, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അനറ്റ് സുമന് ജോസ്, സംസ്ഥാന ട്രഷറര്‍ ഡോ. പി.സി. ബിനു തുടങ്ങിയവര്‍ സംബന്ധിക്കും.
സ്വീഡന്, യുഎസ്എ എന്നീ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളിൽനിന്നുള്ള വിദഗ്ധരും കേരളത്തില്‍നിന്നുള്ള ലൈബ്രേറിയന്മാരും വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. സമാപനസമ്മേളനത്തില്‍ വിരമിച്ച ലൈബ്രേറിയന്മാരായ ഡോ. ചെറിയാന് കെ. ജോര്‍ജ്, ബിജിമോള്‍ ജോസഫ്, സിസ്റ്റര്‍ മോണ്സിറ്റ എന്നിവരെ ആദരിക്കും.