പാ​ലാ: മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​മാ​യ കി​ഴ​പ​റ​യാ​ര്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് ഓ​ക്‌​സി​ജ​ന്‍ കോ​ണ്‍​സ​ൻ​ട്രേ​റ്റ​റു​ക​ള്‍ ല​ഭി​ച്ചു. ബ്‌​ളോ​ക്ക് മെം​ബ​റു​ടെ 2025 - 2026 പ​ദ്ധ​തി​യി​ല്‍​പ്പെ​ടു​ത്തി പ​ഞ്ചാ​യ​ത്തം​ഗം ഷി​ബു പൂ​വേ​ലി​യാ​ണ് അ​ഞ്ച് ഓ​ക്‌​സി​ജ​ന്‍ കോ​ണ്‍​സ​ൻ​ട്രേ​റ്റ​റു​ക​ള്‍ അ​നു​വ​ദി​ച്ച​ത്. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ കോ​ണ്‍​സ​ൻ​ട്രേ​റ്റ​റു​ക​ള്‍ കൈ​മാ​റി. ളാ​ലം ബ്‌​ളോ​ക്ക് മെം​ബ​ര്‍ ഷി​ബു പൂ​വേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സോ​ജ​ന്‍ തൊ​ടു​ക, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍, ഡോ. ​ജോ​സ്‌​ലി ഡാ​നി​യേ​ല്‍, സാ​ജോ പൂ​വ​ത്താ​നി, ന​ളി​നി ശ്രീ​ധ​ര​ന്‍, ടി.​ബി. ബി​ജു, ഷാ​ജി വെ​ള്ള​പ്പാ​ട്, ടോ​മി മാ​മ്പ​ക്കു​ളം,മാ​ത്യു വെ​ള്ളാ​പ്പാ​ട്ട്, വി​ൻ​സ​ന്‍റ് ക​ണ്ട​ത്തി​ൽ, സ​ണ്ണി വെ​ട്ടം ,ജി​നു വാ​ട്ട​പ്പ​ള​ളി, എ​ബി​ൻ വാ​ട്ട​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.