കു​റു​പ്പ​ന്ത​റ: പ്ര​തി​ഷേധ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ കു​റു​പ്പ​ന്ത​റ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്തു​വ​ക ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​എ​സ്ഇ​ബി ഓ​ഫീ​സ് കു​റു​പ്പ​ന്ത​റ​യി​ല്‍ത്തന്നെ നി​ല​നി​ര്‍​ത്താ​ന്‍ തീ​രു​മാ​നം. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഇ​ക്കാ​ര്യ​ത്തി​നാ​യി പ്രമേയം‍ പാ​സാ​ക്കി വൈ​ദ്യുതി വ​കു​പ്പ് മ​ന്ത്രി കെ.​എ​ന്‍. കൃ​ഷ്ണ​ന്‍​കു​ട്ടി​യെ നേ​രി​ല്‍​ക​ണ്ട് കൈ​മാ​റി​യി​രു​ന്നു. ഇ​തേ​ത്തുട​ര്‍​ന്നാ​ണ് ന​ട​പ​ടി.

ഷോം​പ്പിം​ഗ് കോം​പ്ല​ക്‌​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ അ​റ്റ​കു​റ്റപ്പണി​ക​ള്‍​ക്കാ​യി പ​ഞ്ചാ​യ​ത്ത് അ​ഞ്ചുല​ക്ഷം രൂ​പ വ​ക​യി​രു​ത്തു​ക​യും ഇ​തു പാ​സാ​ക്കുക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കി പ​ണി​ക​ള്‍ ന​ട​ത്തും. ഇ​ക്കാ​ര്യം മ​ന്ത്രി​യെ ക​ണ്ട് പ​ഞ്ചാ​യ​ത്ത​ധി​കാ​രി​ക​ള്‍ ബോ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

താ​ത്കാ​ലി​ക​മാ​യി പ​ഞ്ചാ​യ​ത്ത് നി​ര്‍​ദേ​ശി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലേ​ക്ക് പ്ര​വ​ര്‍​ത്ത​നം മാ​റ്റാ​നും ഷോ​പ്പിം​ഗ് കോ​പ്ല​ക്‌​സി​ന്‍റെ അ​റ്റ​കു​റ്റപ്പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​നം വീ​ണ്ടും ഇ​വി​ടെത്ത​ന്നെ പു​നഃരാ​രം​ഭി​ക്കാ​നു​മാ​ണ് മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു കൊ​ണ്ടൂ​കാ​ലാ അ​റി​യി​ച്ചു.

ഇ​തേ​ത്തുട​ര്‍​ന്ന് ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​സ്ബി​ഐ​യു​ടെ മു​ക​ള്‍നി​ല​യി​ലോ സ​മീ​പ​ത്തെ മ​റ്റു ര​ണ്ട് കെ​ട്ടി​ട​ങ്ങ​ളിൽ ഏതെങ്കിലും ഒ​രു കെ​ട്ടി​ത്തി​ലേ​ക്കോ താ​ത്കാ​ലി​ക​മാ​യി ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​നം മാ​റ്റും. നി​ല​വി​ലു​ള്ള കെ​ട്ടി​ടം മ​ഴ​യി​ല്‍ ചോ​ര്‍​ന്നൊ​ലി​ക്കു​ക​യും ഫ​യ​ലു​ക​ള്‍ ന​ശി​ക്കു​ക​യും ഷോർ​ട്ട് സ​ര്‍​ക്യൂ​ട്ട് ഉ​ണ്ടാ​വു​ക​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ജോ​ലി ചെ​യ്യു​ന്ന​തി​ന് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​വു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. പ​ല​യി​ട​ത്തും ഭി​ത്തി​യും മേ​ല്‍​ത്തട്ടും പൊ​ട്ടിപ്പൊ​ളി​ഞ്ഞു വീ​ഴു​ക​യാ​ണ്. ഇ​തോ​ടെ കെ​എ​സ്ഇ​ബി ഓ​ഫീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ഇ​വി​ടെനി​ന്നു മാ​റ്റാ​ന്‍ നീ​ക്കം ന​ട​ന്നുവ​രി​ക​യാ​യി​രു​ന്നു.

ഇ​ല​ക്‌ട്രിസി​റ്റി ഓ​ഫീ​സ് ജ​ന​ങ്ങ​ളു​ടെ സൗ​ക​ര്യാ​ര്‍​ഥം ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ത്തന്നെ നി​ല​നി​ര്‍​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഗ്രാ​മ വി​ക​സ​ന​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​വേ​ദ​നം ന​ല്‍​കു​ക​യും കെ​എ​സ്ഇ​ബി ഓ​ഫീ​സി​ന് മു​മ്പി​ല്‍ ധ​ര്‍​ണ ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​മ​ള​വ​ല്ലി ര​വീ​ന്ദ്ര​ന്‍, വൈ​സ് പ്ര​സി​ഡന്‍റ് ബി​ജു കൊ​ണ്ടു​കാ​ലാ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കെ​എ​സ്ഇ​ബി ഓ​ഫീ​സ് മാ​റ്റു​ന്ന​തു സം​ബ​ന്ധി​ച്ച് എ​ഇ​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ക​യും കെട്ടിടത്തിലെ സൗ​ക​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തുകയും ചെയ്തു.