കോ​ട്ട​യം: ദ​ര്‍ശ​ന സാം​സ്‌​കാ​രി​ക കേ​ന്ദ്ര​ത്തി​ന്‍റെ സി​നി​മാ വി​ഭാ​ഗ​മാ​യ ചി​ത്ര​ദ​ര്‍ശ​ന ഫി​ലിം സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന സി​ദ്ധാ​ര്‍ത്ഥ ശി​വ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന് ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദ​ര്‍ശ​ന സാം​സ്‌​കാ​രി​ക കേ​ന്ദ്രം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ തു​ട​ക്ക​ം. സം​വി​ധാ​യ​ക​ന്‍ സി​ദ്ധാ​ര്‍ത്ഥ ശി​വ ഫെ​സ്റ്റി​വ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ആ​റ് ച​ല​ച്ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ര്‍ശി​പ്പി​ക്കു​ന്ന​ത്. എ​ന്നി​വ​ര്‍ ആ​ണ് ഉ​ദ്ഘാ​ട​ന ചി​ത്രം. നാ​ളെ രാ​വി​ലെ 10ന് ​ച​തു​രം, ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സ​ഹീ​ര്‍, വൈ​കു​ന്നേ​രം അ​ഞ്ചി​ന് 101 ചോ​ദ്യ​ങ്ങ​ള്‍ എ​ന്നീ ചി​ത്ര​ങ്ങ​ള്‍ പ്ര​ദ​ര്‍ശി​പ്പി​ക്കും.

മൂ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ഐ​ന്‍, വൈ​കു​ന്നേ​രം 5.30ന് ​ആ​ണ് എ​ന്നീ ചി​ത്ര​ങ്ങ​ള്‍ പ്ര​ദ​ര്‍ശി​പ്പി​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.