പന്തംകൊളുത്തി പ്രകടനം
1580235
Thursday, July 31, 2025 7:09 AM IST
കോട്ടയം: കന്യാസ്ത്രീകളെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പ െട്ട് കേരള കോണ്‍ഗ്രസ് -എം കോട്ടയത്ത് പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ ധര്‍ണയും നടത്തി. ഓഗസ്റ്റ് ഒന്നിന് എല്ലാ പഞ്ചായത്തുകളിലും പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തുമെന്ന് ജില്ലാ പ്രസി ഡന്റ് പ്രഫ. ലോപ്പസ് മാത്യു അറിയിച്ചു.
വിജി എം. തോമസ്, സഖറിയാസ് കുതിരവേലി, ഔസേപ്പച്ചന് വാളിപ്ലാക്കല്‍, ജോസഫ് ചാമക്കാല, സാജന് തൊടുക, സിറിയക് ചാഴികാടന്, മാലേത്ത് പ്രതാപചന്ദ്രന്, ജോജി കുറത്തിയാട്ട്, ബ്രൈറ്റ് വട്ടനിരപ്പേല്‍ എന്നിവര്‍ പ്രസംഗിച്ചു.