ഓണത്തിന് ബംഗളൂരു-തിരുവനന്തപുരം സ്പെഷല്‍ ട്രെയിന്‍
1580575
Saturday, August 2, 2025 12:03 AM IST
കോട്ടയം: ബംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് കോട്ടയംവഴി 11, 18, 25 സെപ്റ്റംബര്‍ ഒന്ന്, എട്ട്, 15 തീയതികളില്‍ ഉത്സവകാല സ്പെഷല്‍ ട്രെയിന്‍ ഓടിക്കും.
രാത്രി 7.25ന് ബംഗളൂരുവില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചകഴിഞ്ഞ 1.15ന് തിരുവനന്തപുരത്ത് എത്തും. കൃഷ്ണരാജപുരം, ബംഗാരപ്പെട്ട്, സേലം, ഈറോഡ്, തിരുപ്പൂര്‍, പൊഡനൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം, വര്‍ക്കല എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. മടക്ക ട്രെയിന്‍ തിരുവനന്തപുരത്തുനിന്ന് 12, 19, 26 സെപ്റ്റംബര്‍ രണ്ട്, ഒന്‍പത്, 16 തീയതികളില്‍ ഉച്ചകഴിഞ്ഞ് 3.15ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് രാവിലെ 8.30ന് ബംഗളൂരുവിലെത്തും.
രണ്ട് എസി ടു ടയര്‍ കോച്ചുകളും 16 എസി ത്രീ ടയര്‍ കോച്ചുകളും രണ്ട് ലഗേജ് കോച്ചുകളുമുണ്ടായിരിക്കും. ഇന്ന് രാവിലെ എട്ടു മുതല്‍ റിസര്‍വ് ചെയ്യാം.