കാഞ്ഞിരപ്പള്ളി രൂപത മെറിറ്റ് ഡേ ദിനാഘോഷം നാളെ
1580315
Thursday, July 31, 2025 10:46 PM IST
കാഞ്ഞിരപ്പള്ളി: രൂപത കോർപറേറ്റ് മാനേജ്മെന്റ് സ്കൂളുകളുടെ 2024-25 അധ്യയന വർഷത്തെ മെറിറ്റ് ഡേ നാളെ രണ്ടിന് കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം നിർവഹിക്കും. രൂപതാ വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അധ്യക്ഷത വഹിക്കും. കോർപറേറ്റ് മാനേജർ ഫാ. ഡൊമിനിക് അയലൂപ്പറമ്പിൽ, സ്കൂൾ മാനേജർ സിസ്റ്റർ സലോമി സിഎംസി, ഹെഡ്മിസ്ട്രസ് നിസ ജോൺ, അക്കാദമിക് കൗൺസിൽ സെക്രട്ടറി ഡോ. ഡൊമിനിക് സാവിയോ എന്നിവർ പ്രസംഗിക്കും.
വിവിധ മേഖലകളിൽ മികവ് പുലർത്തിയ സ്കൂളുകൾക്കുള്ള മാനേജേഴ്സ് ട്രോഫി വിതരണവും ദേശീയ, സംസ്ഥാന തലങ്ങളിൽ നേട്ടം കൈവരിച്ച വിദ്യാർഥികളെയും അധ്യാപകരെയും ആദരിക്കുന്നതുമാണ്.