കാർഷിക വിജയഭേരിയുമായി അരുവിത്തുറയിൽ അഗ്രിമാ ഫെസ്റ്റ്
1580522
Friday, August 1, 2025 3:32 PM IST
അരുവിത്തുറ: പിഎസ്ഡബ്ല്യുഎസ് അരുവിത്തുറ സോണലിന്റെ ആഭിമുഖ്യത്തിൽ അരുവിത്തുറ സെന്റ് ജോർജ് ഫൊറോന ദേവാലയണത്തിൽ അഗ്രിമാ ഫെസ്റ്റ് സംഘടിപ്പിച്ചു. ഫെസ്റ്റിന്റെ ഉദ്ഘാടനം അരുവിത്തുറ ഫോറോനാപ്പള്ളി വികാരി വെരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നിർവഹിച്ചു.
ഉദ്ഘാടന ചടങ്ങിൽ തലപ്പലം പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പുതിയാപ്പറമ്പിൽ, ഈരാറ്റുപേട്ട ബ്ലോക്ക് മെമ്പർ മേഴ്സി മാത്യു, ഈരാറ്റുപേട്ട കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സുജ മാത്യു, കൃഷി ഓഫീസർ സുഭാഷ്,
പിഎസ്ഡബ്ല്യുഎസ് അരുവിത്തുറ സോണൽ കൺവീനർ ജോർജ് വടക്കേൽ, സോണൽ കോഓർഡിനേറ്റർ ജോജോ പ്ലാത്തോട്ടം, പിഎസ്ഡബ്ല്യുഎസ് സിഇഒ സിബി കണിയാം പടി, കോഓർഡിനേറ്റർ ശാന്തമ്മ മേച്ചേരി തുടങ്ങിയവരും സംസാരിച്ചു.
വിവിധ ഫല വൃക്ഷ തൈകളുടെയും പച്ചക്കറി ഇനങ്ങളുടെയും വിത്തുകളുടെയും കാർഷിക ഉത്പന്നങ്ങളുടെയും പ്രദർശനവും വിൽപ്പനയുമാണ് ഫെസ്റ്റിവലിൽ നടന്നത്. നിരവധി ആളുകളാണ് ഫെസ്റ്റിവൽ പങ്കെടുത്തത്.