ക​ടു​ത്തു​രു​ത്തി: ട്രെ​യി​ന്‍ ത​ട്ടി റി​ട്ട. ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്. തി​രു​വ​ന​ന്ത​പു​രം കേ​ശ​വ​ദാ​സ​പു​രം രാ​ധാ​ഭ​വ​നി​ല്‍ നാ​രാ​യ​ണ​പി​ള്ള (75)യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് പി​റ​വം റോ​ഡ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പോ​കു​ന്ന പ​ര​ശു​റാം എ​ക്‌​സ്പ്ര​സാ​ണ് ത​ട്ടി​യ​ത്.

ട്രെ​യി​ന്‍ വ​രു​ന്ന​ത് ക​ണ്ട് ട്രാ​ക്കി​ലൂ​ടെ പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​ ത​ട്ടി വീ​ഴു​ക​യാ​യി​രു​ന്നു. പി​റ​വ​ത്ത് സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ല്‍ പോ​യ ​ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കാ​ന്‍ പി​റ​വം റോ​ഡ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നിൽ എ​ത്തി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം.

കൈ​ക്കും വാ​രി​യെ​ല്ലി​നും പ​രി​ക്കേ​റ്റ നാ​രാ​യ​ണ​പി​ള്ള​യെ വെ​ള്ളൂ​ര്‍ പോ​ലീ​സ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.