കന്യാസ്ത്രീകളുടെ അറസ്റ്റ് : കത്തോലിക്ക കോണ്‍ഗ്രസ് പ്രതിഷേധിച്ചു
1580512
Friday, August 1, 2025 7:24 AM IST
കടുത്തുരുത്തി: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ചു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ച സംഭവത്തില്‍ കാത്തോലിക്ക കോണ്‍ഗ്രസ് മാന്നാര്‍ യൂണിറ്റ് പ്രതിഷേധിച്ചു.
ക്രിസ്ത്യന്‍ മിഷനറിമാര്ക്കെതിരേയുള്ള ബജ്രംഗ്ദള്, സംഘപരിവാര്‍ സംഘടനകള്‍ അക്രമണം അവസാനിപ്പിക്കണമെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.യൂണിറ്റ് പ്രസിഡന്റ് മനോജ് കടവന്റെകാലായില് അധ്യക്ഷത വഹിച്ച യോഗം മാന്നാര്‍ പള്ളി വികാരി ഫാ. സിറിയക് കൊച്ചുകൈപ്പെട്ടിയില്‍ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി സിറിയക് താഴത്തുവീട്ടില്‍, ജെറി പനക്കല്‍, സ്റ്റീഫന്‍ പാറവേലില്‍, ജോര്‍ജ് കൊച്ചുവടകര, ബാബു ചെഞ്ചേരില്‍, ജയിംസ് പുത്തന്‍കാല, സീന ജിന്‍സ് പീടികപറമ്പില്‍, വിപിന്‍ പാറാവേലില്‍, വില്‍സണ്‍ പീറ്റര്‍ തയ്യില്‍, ജോര്‍ജ് പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
വാലാച്ചിറ: ജനാധിപത്യമര്യാദകള്‍ കാറ്റില്‍ പറത്തി ചത്തീസ്ഗഡില്‍ കന്യാസ്ത്രീകള അറസ്റ്റ് ചെയ്തു ജയിലിലടച്ച ഭരണകൂട ഭീകരതയ്ക്കെതിരേ കത്തോലിക്ക കോണ്‍ഗ്രസ് വാലാച്ചിറ യൂണിറ്റ് പ്രതിഷേധിച്ചു. വ്യാജകേസുകള്‍ പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഫാ. ജോസഫ് മേയിക്കല്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സാബു സി. കല്ലിരിക്കുംകാലായില്‍, തോമസുകുട്ടി കൊച്ചു പറമ്പില്‍, ജോണ്‍ മുല്ലക്കര, സെബാസ്റ്റ്യന്‍ കാഞ്ഞിരത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.