വാട്ടര്‍ അഥോറിറ്റി കടുത്തുരുത്തി ഡിവിഷന് ഓഫീസിന് മുന്നില്‍ ധര്‍ണ ആരംഭിച്ചു
1580250
Thursday, July 31, 2025 7:19 AM IST
കടുത്തുരുത്തി: മീറ്റര്‍ റീഡിംഗ് എടുക്കുന്നതില്‍നിന്ന് എസ്റ്റാബ്ലിഷ്മെന്റ് മീറ്റര്‍ റീഡര്‍മാരെ മാറ്റി മുനിസിപ്പാലിറ്റി നിര്‍ദേശിക്കുന്ന ആള്‍ക്കാരെ നിയമിക്കുന്നതില്‍ പ്രതിഷേധിച്ചു വാട്ടര്‍ അഥോറിറ്റി കടുത്തുരുത്തി ഡിവിഷന് ഓഫീസിന് മുന്നില്‍ ധര്‍ണാസമരം ആരംഭിച്ചു.
യൂണിയന് ജില്ലാ പ്രസിഡന്റ് കെ. സുരേഷ്കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന പ്രതിഷേധസമരം സംസ്ഥാന വൈസ് പ്രസിഡന്റ് വി. അമൃതരാജ് ഉദ്ഘാടനം ചെയ്തു, ജില്ലാ സെക്രട്ടറി ടി.ഡി. ജോസുകുട്ടി, ബിജു വര്‍ഗീസ്, എം.ജി. കൃഷ്ണകുമാര്‍, എം.ജെ. ശ്രീലക്ഷമി എന്നിവര്‍ പ്രസംഗിച്ചു.
രണ്ടാം ദിവസത്തെ സമരം സിഐടിയു കടുത്തുരുത്തി ഏരിയാ സെക്രട്ടറി ടി. സി. വിനോദ് ഉദ്ഘാടനം ചെയ്തു. കെ.സുരേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു.