ലൂര്‍ദിയന്‍ ബാസ്കറ്റ്ബോൾ ഫൈനല്‍ ഇന്ന്
1580507
Friday, August 1, 2025 7:09 AM IST
കോട്ടയം: 20-ാമത് ലൂര്‍ദിയന്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഇന്ന് വൈകുന്നേരം നാലിന് ആരംഭിക്കും. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ ചങ്ങനാശേരി എസ്എച്ചിനെ പരാജയപ്പെടുത്തി കോട്ടയം മൗണ്ട് കാര്‍മല്‍ (30-11 ), കോഴിക്കോട് സില്‍വര്‍ ഹില്‍സിനെ പരാജയപ്പെടുത്തി കോഴിക്കോട് പ്രൊവിഡന്‍സ് (28-10 ), ആലപ്പുഴ ജ്യോതിനികേതനെ പരാജയപ്പെടുത്തി കൊരട്ടി ലിറ്റില്‍ ഫ്ളവര്‍, ആലപ്പുഴ സെന്റ് മൈക്കിള്‍സിനെ പരാജയപ്പെടുത്തി കോട്ടയം എസ്എച്ച് മൗണ്ട് എന്നീ ടീമുകള്‍ സെമിഫൈനലില്‍ പ്രവേശിച്ചു.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇരിഞ്ഞാലക്കുട ഡോണ്‍ ബോസ്കോയെ പരാജയപ്പെടുത്തി കോട്ടയം ലൂര്‍ദ് (61-20), കൊരട്ടി ലിറ്റില്‍ ഫ്ളവറിനെ പരാജയപ്പെടുത്തി വാഴക്കുളം കാര്‍മല്‍ സിഎംഐ (54-23), സെന്റ് ആന്‍സ് കുര്യനാടിനെ പരാജയപ്പെടുത്തി കിളിമല എസ്എച്ച് (57-51 ) ടീമുകള്‍ സെമിഫൈനലില്‍ പ്രവേശിച്ചു. ഇന്ന് രാവിലെ സെമിഫൈനല്‍ മത്സരങ്ങള്‍ നടക്കും. തുടര്‍ന്ന് വൈകുന്നേരം നാലിന് പെണ്‍കുട്ടികളുടെ വിഭാഗം ഫൈനലും അഞ്ചിന് ആണ്‍കുട്ടികളുടെ വിഭാഗം ഫൈനല്‍ മത്സരവും നടത്തപ്പെടും.
ഫൈനല്‍ മത്സരങ്ങളെത്തുടര്‍ന്ന് വൈകുന്നേരം 6.30ന് നടക്കുന്ന സമാപന സമ്മേളനം കോട്ടയം ജില്ലാ വിജിലന്‍സ് ജഡ്ജ് കെ.വി. രജനീഷ് ഉദ്ഘാടനം ചെയ്യുകയും വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യും. ലൂര്‍ദ് സ്കൂള്‍ മാനേജര്‍ ഫാ. ജേക്കബ് വട്ടയ്ക്കാട്ട് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പ്രിന്‍സിപ്പല്‍ ഫാ. തോമസ് പാറത്താനം, വൈസ് പ്രിന്‍സിപ്പല്‍ ആന്‍സമ്മ ജോസഫ്, ടൂര്‍ണമെന്റ് കണ്‍വീനര്‍ സിജോ സൈമണ്‍ എന്നിവര്‍ പ്രസംഗിക്കും. .....