സ്ഥാനാരോഹണം
1580532
Friday, August 1, 2025 10:19 PM IST
കാഞ്ഞിരപ്പള്ളി: റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. മുന്‍ പ്രസിഡന്റ് ജോഹര്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കോട്ടയം പ്രിന്‍സിപ്പല്‍ ആന്‍ഡ് സെഷന്‍സ് ജഡ്ജ് എം. മനോജ് മുഖ്യാതിഥിയായി. റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ ഡൊമിനിക് നിരപ്പേല്‍, റോട്ടറി ഡിസ്ട്രിക്ട് പ്രോജക്ട് ചെയര്മാന് ജോഷ് ജോസഫ് മണ്ണിപ്പറമ്പില്‍, പ്രഫ. കെ.എസ്. കുര്യന്, മുന്‍ സെക്രട്ടറി ശ്യാം വര്‍ക്കി കല്ലൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. റോട്ടറി ക്ലബ്ബിന്റെ പുതിയ പ്രസിഡന്റായി ജ്യോതിഷ് ജോസഫ് പുതിയാപറമ്പില്‍, സെക്രട്ടറിയായി നിക്കോളാസ് ജെ. നീരാക്കല്‍, ട്രഷററായി ജോസഫ് തോമസ് കോടംകണ്ടത്ത് എന്നിവര്‍ സ്ഥാനമേറ്റു.