ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റ് : അണയാതെ പ്രതിഷേധാഗ്നി
1580253
Thursday, July 31, 2025 7:19 AM IST
കുറുപ്പന്തറ: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചും ഇവരുടെ ജയില്‍മോചനം ആവശ്യപ്പെട്ടും കേരള കോണ്‍ഗ്രസ്-എം മാഞ്ഞൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും സമ്മേളനവും പ്രതിഷേധ ജ്വാല തെളിക്കലും നടത്തി. മണ്ഡലം പ്രസിഡന്റ് ജോയി കക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. ഉന്നതാധികാര സമിതിയംഗം സഖറിയാസ് കുതിരവേലില്‍ ഉദ്ഘാടനം ചെയ്തു.
സ്റ്റിയറിംഗ് കമ്മിറ്റിയംഗം ബിജു മറ്റപ്പള്ളി പ്രതിഷേധജ്വാല തെളിച്ചു. നേതാക്കളായ കെ.സി. മാത്യു, ബിജു കൊണ്ടൂകാല, സാബു കല്ലട, ജോണ്‍ ഏബ്രഹാം പഞ്ഞിപ്പുറത്തുകുന്നേല് എന്നിവര്‍ പ്രസംഗിച്ചു.
കടുത്തുരുത്തി: ഛത്തീസ്ഗഡില്‍ സംഘപരിവാര്‍ സഘടനകള്‍ കന്യാസ്ത്രീകള്‍ക്കെതിരേ എടുപ്പിച്ച വ്യാജ കേസുകള്‍ പിന്‍വലിക്കണമെന്ന് കീഴൂര്‍ മൗണ്ട് കാര്‍മല്‍ പള്ളിയിലെ പിതൃവേദി, എകെസിസി യൂണിറ്റുകള്‍ ആവശ്യപ്പെട്ടു.
മതനൂനപക്ഷങ്ങള്ക്കെതിരേ നടക്കുന്ന ആസൂത്രിത അതിക്രമങ്ങളാണ് ഛത്തീസ്ഗഡിലെ കന്യാസ്ത്രീകള്‍ക്കെതിരേ നടപ്പാക്കിയത്. ഭരണഘടനാപരമായ അവകാശങ്ങളെയും മതസ്വാതന്ത്ര്യത്തെയും ഹനിക്കുന്ന ഇത്തരം നിക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
വികാരി ഫാ. ജോസഫ് വയലില്‍ ഉദ്ഘാടനം ചെയ്തു.
പിതൃവേദി യൂണിറ്റ് പ്രസിഡന്റ് രാജു കുന്നേല്‍ അധ്യക്ഷത വഹിച്ചു. സിബി പതിപ്പറമ്പില്‍, ജോസഫ് പെരുമറ്റം, കുഞ്ഞച്ചന് മേച്ചേരി, ടോമി കടംബംകുഴി, ജോയി ചിറ്റേത്ത്, ഔസേപ്പച്ചന് ചിറ്റേത്ത് എന്നിവര്‍ പ്രസംഗിച്ചു.
വൈക്കം: വ്യാജ ആരോപണം ഉന്നയിച്ച് ചത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമവും റാലിയും നടത്തി.
ഫൊറോന പള്ളിയുടെ കവാടത്തിനു മുന്നിൽ നടന്ന പ്രതിഷേധ സംഗമം വികാരി റവ.ഡോ.ബർക്കുമൻസ് കൊടയ്ക്കൽ ഉദ്ഘാടനം ചെയ്തു. മെഴുകുതിരി കത്തിച്ച് ജപമാല ചൊല്ലി കന്യാസ്ത്രീകൾക്ക് വൈദീകരും സന്ന്യസ്ഥരും വിശ്വാസികളും ഐകൃദാർഢ്യം പ്രഖ്യാപിച്ചു.
സഹവികാരി ഫാ. ജോസഫ് മേച്ചേരി, കൈക്കാരൻമാരായ മോനിച്ചൻ പെരുംഞ്ചേരി, മാത്യുകോടാലിച്ചിറ, വൈസ് ചെയർമാൻ മാത്യു കൂടല്ലിൽ,കൗൺസിൽ സെക്രട്ടറി സോണി പൂതവേലിൽ, പാരീഷ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.