സംഗീതോപകരണങ്ങള്‍ വിതരണം ചെയ്തു
1580535
Friday, August 1, 2025 11:21 PM IST
കാഞ്ഞിരപ്പള്ളി: പട്ടികജാതി യുവതീയുവാക്കള്‍ക്ക് സ്വയംതൊഴില്‍ ലക്ഷ്യമാക്കി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ 15 ലക്ഷം വകയിരുത്തി വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ വിതരണോദ്ഘാടനം നിര്‍വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷത വഹിച്ചു.
കീബോര്‍ഡ്, ചെണ്ട, തബല ഉള്‍പ്പെടെയുള്ള വാദ്യോപകരണങ്ങളാണു വിതരണം ചെയ്തത്. പട്ടികജാതി വികസന ഓഫീസര്‍ അനീഷ് വി. നായര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ടി.ജെ. മോഹനന്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സാജന് കുന്നത്ത്, ടി.എസ്. കൃഷ്ണകുമാര്‍, ജോഷി മംഗലം, പി.കെ. പ്രദീപ്, എസ്. സജീഷ് എന്നിവര്‍ പങ്കെടുത്തു.