തീർഥാടകരെ വരവേൽക്കാൻ കുടമാളൂർ
1580239
Thursday, July 31, 2025 7:09 AM IST
കുടമാളൂര്‍: ഓഗസ്റ്റ് രണ്ടിന് നടക്കുന്ന ചങ്ങനാശേരി അതിരൂപത ചെറുപുഷ്പം മിഷന് ലീഗ് നേതൃത്വം നല്കുന്ന അല്‍ഫോന്‍സ തീര്‍ഥാടകരെ സ്വീകരിക്കാന്‍ കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ തീര്‍ഥാന പള്ളിയില്‍ വിപുലമായ ഒരുക്കങ്ങള്‍.
500 അംഗ വോളണ്ടിയര്‍ കമ്മിറ്റി രൂപീകരിച്ചു നടത്തപ്പെടുന്ന ഒരുക്കങ്ങള്‍ വിലയിരുത്താനായി ആര്‍ച്ച്പ്രിസ്റ്റ് റെവ. ഡോ.ജോര്‍ജ് മംഗലത്തിലിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
ഫാ.അലോഷ്യസ് വല്ലാത്തറ ഫാ. ജസ്റ്റിന് വരവുകാലായില്‍, ഫാ. സുനില്‍ ആന്റണി കൈക്കാരന്മാരായ സോണി ജോസഫ്, പി.എം. മാത്യു, പ്ലാസിഡ് വര്‍ഗീസ്, എം.ടി. ആന്റണി, ഫ്രാങ്ക്ളിന് ജോസഫ് എന്നിവർ പങ്കെടുത്തു.