കോ​ട്ട​യം: ദ​ര്‍ശ​ന സാം​സ്‌​കാ​രി​ക കേ​ന്ദ്ര​വും ന്യൂ​ഡ​ല്‍ഹി ചി​ല്‍ഡ്ര​ന്‍സ് ബു​ക്ക് ട്ര​സ്റ്റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഖി​ല കേ​ര​ള ശ​ങ്കേ​ഴ്‌​സ് ചി​ത്ര​ര​ച​ന, കാ​ര്‍ട്ടൂ​ണ്‍ മ​ത്സ​ര​ങ്ങ​ള്‍ കോ​ട്ട​യം ദ​ര്‍ശ​ന സാം​സ്‌​കാ​രി​ക കേ​ന്ദ്ര​ത്തി​ല്‍ ഒ​മ്പ​തി​നു ന​ട​ത്തും. ഏ​ഴു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ട്ടാ​ണ് മ​ത്സ​രം.

രാ​വി​ലെ പത്തിനു ​ന​ഴ്‌​സ​റി ക്ലാ​സ് മു​ത​ല്‍ നാ​ലാം​ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ പെ​യി​ന്‍റിം​ഗ് മ​ത്സ​ര​വും സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു​മു​ള്ള പ്ര​ത്യേ​ക ക​ള​റിം​ഗ് മ​ത്സ​ര​വും കാ​ര്‍ട്ടൂ​ണ്‍ മ​ത്സ​ര​വും ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു അ​ഞ്ചാം ക്ലാ​സ് മു​ത​ല്‍ പ്ല​സ് ടു ​വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ പെ​യി​ന്‍റിം​ഗ് മ​ത്സ​ര​വും മു​തി​ര്‍ന്ന​വ​ര്‍ക്കു​ള്ള കാ​രി​ക്കേ​ച്ച​ര്‍ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. മു​തി​ര്‍ന്ന​വ​ര്‍ക്കാ​യു​ള്ള കാ​രി​ക്കേ​ച്ച​ര്‍ മ​ത്സ​ര​ത്തി​ന് പ്രാ​യ​പ​രി​ധി​യി​ല്ല.

എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും ഒ​ന്നാം​സ്ഥാ​നം ല​ഭി​ക്കു​ന്ന​വ​ര്‍ക്ക് ന്യൂ​ഡ​ല്‍ഹി ബു​ക്ക് ട്ര​സ്റ്റ് വ​ക വെ​ള്ളി മെ​ഡ​ലു​ക​ളും കാ​ഷ് അ​വാ​ര്‍ഡു​ക​ളും ല​ഭി​ക്കും. കൂ​ടാ​തെ മി​ക​ച്ച പെ​യി​ന്‍റിം​ഗി​നും കാ​ര്‍ട്ടൂ​ണി​നും ശ​ങ്കേ​ഴ്സ് അ​വാ​ര്‍ഡും ദ​ര്‍ശ​ന സാം​സ്‌​കാ​രി​ക കേ​ന്ദ്ര​വും ഡി​സി ബു​ക്‌​സും ന​ല്‍കു​ന്ന ട്രോ​ഫി​ക​ളും ഓ​രോ ഗ്രൂ​പ്പി​ലും 25 പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ന​ല്‍കും. ഫോ​ൺ: 9447008255, 9188520400.