എട്ടുനോമ്പ്: കുറവിലങ്ങാട് പള്ളിയിൽ ഒരുക്കം തുടങ്ങി
1580541
Friday, August 1, 2025 11:21 PM IST
കുറവിലങ്ങാട്: മരിയൻ തീർഥാടന കേന്ദ്രമായ കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ പള്ളിയിൽ എട്ടുനോന്പ് ആചരണത്തിന് ഒരുക്കം തുടങ്ങി. 28 മുതൽ സെപ്റ്റംബർ ഒന്നുവരെ ബൈബിൾ കൺവൻഷൻ നടക്കും. ഫാ. സേവ്യർഖാൻ വട്ടായിൽ നേതൃത്വം നൽകും.
എട്ടുനോമ്പിലെ ഒരോ ദിവസവും വിവിധ ഇടവകകളും സംഘടനങ്ങളും മുത്തിയമ്മയുടെ സന്നിധിയിലേക്കു തീർഥാടനമായി എത്തുന്നതാണ് ഈ വർഷത്തെ പ്രത്യേകത. രാമപുരം ഫൊറോന, രത്നഗിരി സെന്റ് തോമസ്, കാളികാവ് സെന്റ് സെബാസ്റ്റ്യൻസ് ഇടവകകൾ വിവിധ ദിവസങ്ങളിൽ തീർഥാടനം നടത്തും. കാളികാവ് പള്ളിയിൽനിന്നു പദയാത്രയായി തീർഥാടകർ എത്തും. കത്തോലിക്ക കോൺഗ്രസ്, പിതൃവേദി, മാതൃവേദി, എസ്എംവൈഎം, ഡിസിഎംഎസ്, ജീസസ് യൂത്ത് സംഘടനകളും തീർഥാടനം നടത്തും.
ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, സീനിയർ അസി. വികാരി ഫാ. ജോസഫ് മണിയഞ്ചിറ, അസി. വികാരിമാരായ ഫാ. പോൾ കുന്നുംപുറത്ത്, ഫാ. ആന്റണി വാഴക്കാലായിൽ, ഫാ. ജോസഫ് ചൂരയ്ക്കൽ, ഫാ. തോമസ് താന്നിമലയിൽ, പാസ്റ്ററൽ അസിസ്റ്റന്റുമാരായ ഫാ. ജോസ് കോട്ടയിൽ, ഫാ. പോൾ മഠത്തിക്കുന്നേൽ, ദേവമാതാ കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളമാക്കിയിൽ എന്നിവർ ഒരുക്കങ്ങൾക്കു നേതൃത്വം നൽകും.
കൈക്കാരന്മാരായ റെജി മിറ്റത്താനിക്കൽ, ജോസ് പടവത്ത്, സുനിൽ അഞ്ചുകണ്ടത്തിൽ, വി.സി. ജോയി വള്ളോശേരിൽ, പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി, കൂടുംബകൂട്ടായ്മ ജനറൽ ലീഡർ ബോബിച്ചൻ നിധീരി, ഷൈജു പാവുത്തിയേൽ, ജിയോ കരികുളം, ജോസ് സി. മണക്കാട്ട്, സണ്ണി വെട്ടിക്കാട്ടിൽ, ഡോ. നിധീഷ് നിധീരി, ബിജു കുര്യൻ താന്നിക്കതറപ്പിൽ എന്നിവർ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകുന്നു.