കന്യാസ്ത്രീകളുടെ അറസ്റ്റ് : ബിജെപിയുടെ മുന്നറിയിപ്പ്: ഡിസിസി പ്രസിഡന്റ്
1580241
Thursday, July 31, 2025 7:09 AM IST
അതിരമ്പുഴ: ഛത്തീസ്ഗഡിലെ കന്യാസ്ത്രീമാരുടെ അറസ്റ്റ് ഇന്ത്യയിലെ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കുമുള്ള ബിജെപിയുടെ മുന്നറിയിപ്പാണെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്.
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അതിരമ്പുഴ മണ്ഡലം കമ്മി റ്റി സംഘടിപ്പിച്ച വായ് മൂടിക്കെട്ടി പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡന്റ് ജൂബി ഐക്കരക്കുഴി അധ്യക്ഷത വഹിച്ചു.
കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി, ജനറൽ സെക്രട്ടറി എം. മുരളി, പി.വി. മെക്കിൾ തുടങ്ങിയവർ പ്രസംഗിച്ചു.