എപ്പിസ്കോപ്പല്‍ സൂനഹദോസ് സമാപിച്ചു
1580577
Saturday, August 2, 2025 12:03 AM IST
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ സമ്മേളിച്ച എപ്പിസ്കോപ്പല്‍ സൂനഹദോസ് സമാപിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പാ, ഡോ. മാര്‍ അപ്രേം മെത്രാപ്പോലീത്താ, വി.എസ്. അച്യുതാനന്ദന് എന്നിവരുടെ വേര്‍പാടില്‍ എപ്പിസ്കോപ്പല്‍ സൂനഹദോസ് അനുശോചനം രേഖപ്പെടുത്തി. കത്തോലിക്കാ സഭയുടെ പുതിയ ഇടയനായി തെരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് സൂനഹദോസ് ആശംസകള്‍ നേര്‍ന്നു.
ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്തായെ അദ്ദേഹത്തിന് മുന്‍പുണ്ടായിരുന്ന ചുമതലകളിലേക്കു തിരികെ പ്രവേശിപ്പിക്കും. 1977 മുതല്‍ 2025 വരെയുള്ള എപ്പിസ്കോപ്പല്‍ സുന്നഹദോസുകളിലെ പ്രധാന തീരുമാനങ്ങള്‍ കോര്‍ത്തിണക്കി വൈദികര്‍ക്കും വിശ്വാസികള്‍ക്കായി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനം കുര്യാക്കോസ് മാര്‍ ക്ലീമിസ് വലിയമെത്രാപ്പോലീത്തായ്ക്ക് നല്കി കാതോലിക്കാ ബാവാ നിര്‍വഹിച്ചു.
എപ്പിസ്ക്കോപ്പല്‍ സൂനഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. തോമസ് മാര്‍ അത്താനാസിയോസ്, കുര്യാക്കോസ് മാര്‍ ക്ലീമിസ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, സഖറിയാ മാര്‍ സേവേറിയോസ് എന്നീ മെത്രാപ്പോലീത്താമാര്‍ ധ്യാനയോഗങ്ങള്ക്കു നേതൃത്വം നല്കി.