അടഞ്ഞുകിടന്ന വീട്ടിൽ കയറി മോഷണം: പ്രതി അറസ്റ്റിൽ
1580521
Friday, August 1, 2025 7:24 AM IST
ചങ്ങനാശേരി: അടഞ്ഞുകിടന്ന വീട്ടിൽ കയറി മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. മാടപ്പള്ളി ഇലവുമൂട്ടിൽ സഞ്ജു ജോസഫാണ് (41) തൃക്കൊടിത്താനം പോലീസ് പിടികൂടിയത്. പങ്കിപ്പുറത്തുള്ള അടഞ്ഞുകിടക്കുന്ന വീട്ടിൽക്കയറി വീട്ടുപകരണങ്ങൾ മോഷ്ടിക്കുകയായിരുന്നു.
വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന മൂന്ന് ഗ്യാസ് സിലിണ്ടർ, ഒരു ഗ്യാസ് സ്റ്റൗവ്, ഗ്യാസ് റെഗുലേറ്റർ, ഒരു നിലവിളക്ക്, രണ്ട് കിണ്ടികൾ, ഒരു അലുമിനിയം ചെരുവം, കിണറിനുള്ളിൽ ഫിറ്റ് ചെയ്തിരുന്ന 1 എച്ച്പിയുടെ മോട്ടർ ഉൾപ്പെടെയുളള സാധനങ്ങളാണ് മോഷ്ടിച്ചത്.
ചങ്ങനാശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ തൃക്കൊടിത്താനം എസ്എച്ച്ഒ എം.ജെ. അരുണിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
മദ്യപിക്കുന്നതിന് പണമില്ലാത്തതിനെ തുടർന്നാണ് അടഞ്ഞുകിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.