കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധം
1580537
Friday, August 1, 2025 11:21 PM IST
പൊന്‍കുന്നം: ഛത്തീസ്ഗഡില്‍ തടങ്കലിലാക്കിയ സിസ്റ്റേഴ്സിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്എംവൈഎം പൊന്‍കുന്നം ഫൊറോനയുടെ നേതൃത്വത്തില്‍ ടൗണില്‍ പന്തം കൊളുത്തി പ്രതിഷേധ റാലിയും സമ്മേളനവും നടത്തി. പൊന്‍കുന്നം തിരുക്കുടുംബ പള്ളിയിൽനിന്ന് ആരംഭിച്ച റാലി ടൗണ്‍ കുരിശുപള്ളിയില്‍ സമാപിച്ചു. കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎം മുന്‍ പ്രസിഡന്റ് ജോമോന് പൊടിപാറ ഉദ്ഘാടനം ചെയ്തു. ഫൊറോന ഡയറക്ടര്‍ ഫാ. നോബി വെള്ളാപ്പള്ളി, പ്രസിഡന്റ് സക്കറിയാസ്, ആല്ബിന്, ആല്‍ബി ജെസ്വിന്, അന്ന, സെബിന് എന്നിവര്‍ നേതൃത്വം നല്കി.
എയ്ഞ്ചല്‍വാലി: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ കള്ളക്കേസില്‍ കുടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തില്‍ മാതൃവേദി എയ്ഞ്ചല്‍വാലി യൂണിറ്റ് പ്രതിഷേധിച്ചു. ഫാ. തോമസ് തെക്കെമുറി അധ്യക്ഷത വഹിച്ചു.