ടി.ഡി. ചാക്കോ അനുസ്മരണം നാളെ
1580504
Friday, August 1, 2025 7:09 AM IST
കോട്ടയം: സാമൂഹ്യ സാംസ്കാരിക ട്രേഡ് യൂണിയന് രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ടി.ഡി. ചാക്കോയുടെ 14-ാം അനുസ്മരണം മുടിയൂര്‍ക്കര ഗവൺമെന്റ് എല്‍പി സ്കൂള്‍ ഹാളില്‍ നാളെ നടക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
പിടിഎ പ്രസിഡന്റ് കെ.സി. അഗസ്റ്റിന് അധ്യക്ഷത വഹിക്കും. റവ.ഡോ. ഫിലിപ് നെല്പുരപ്പറമ്പില് അനുഗ്രഹ പ്രഭാഷണം നടത്തും. കൗണ്‍സിലര്‍ സാബു മാത്യു, റ്റി.ഡി. ചാക്കോ സ്മാരക വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യും.
ലേണിംഗ് ഡിസെബിലിറ്റി ട്രെയിനര്‍ ലിസ്യൂ ഫ്ളവര്‍ ആന്റണി, മാനവികം ഡയറക്ടര്‍ ഡോ. ഷാജി ജോസഫ്, പി.എന്‍. ശ്രീകുമാര്‍, കെ.എസ്. മാത്യു, കെ. സിന്ധു, എന്നിവര്‍ പ്രസംഗിക്കും.