സ്കൂൾ വാർഷികവും സ്റ്റേജ് ഉദ്ഘാടനവും
1533279
Sunday, March 16, 2025 2:26 AM IST
ചെറുവള്ളി: ഗവൺമെന്റ് എൽപി സ്കൂളിന്റെ വാർഷികവും പുതിയതായി നിർമിച്ച സ്റ്റേജിന്റെ ഉദ്ഘാടനവും ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ നിർവഹിച്ചു. വാർഡ് മെംബർ സിന്ധുദേവി അധ്യക്ഷത വഹിച്ചു.
എഇഒ കെ.കെ. ഓമന, പഞ്ചായത്തംഗങ്ങളായ ആന്റണി മാർട്ടിൻ, അഭിലാഷ് ബാബു, ഗോപി പാറാംതോട്, അധ്യാപിക ബിജിമോൾ വർക്കി, പിടിഎ പ്രസിഡന്റ് സി.എസ്. പ്രജിത, ഹെഡ്മാസ്റ്റർ അനിൽ ജയിംസ് ജോൺ, ഇന്ദു ബി. നായർ, മാതൃസംഘം പ്രസിഡന്റ് ജയകുമാരി, സ്കൂൾ ലീഡർ ആരാധ്യ അരുൺ തുടങ്ങിയവർ പ്രസംഗിച്ചു.