പൂഞ്ഞാർ ബസ് സ്റ്റാൻഡിന് സമീപം മാലിന്യക്കൂന്പാരം
1576030
Tuesday, July 15, 2025 11:30 PM IST
പൂഞ്ഞാർ: തെക്കേക്കര ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിനു സമീപം പെരിങ്ങുളം റോഡിലെ വെയിറ്റിംഗ്ഷെഡിനു പിന്നിൽ മാലിന്യക്കൂന്പാരം. പ്ലാസ്റ്റിക് ഉൾപ്പെടെ വിവിധ തരത്തിലുള്ള മാലിന്യങ്ങൾ ലോഡുകണക്കിന് നിക്ഷേപിച്ചിരിക്കുകയാണിവിടെ. മാലിന്യത്തിൽനിന്നുള്ള ദുർഗന്ധവും പുഴുക്കളും പടർന്ന് പൊതുജനാരോഗ്യത്തിനു ഗുരുതരമായ ഭീഷണിയാകുന്നു. പ്രദേശത്തെ യാത്രക്കാർക്കും സമീപവാസികൾക്കും ഈ അവസ്ഥ വലിയ അസൗകര്യമാണ് സൃഷ്ടിക്കുന്നത്. മഴക്കാലത്ത് മലിനജലം പുറത്തേക്കൊഴുകി മെയിൻ റോഡിലും സമീപത്തെ മീനച്ചിലാറിന്റെ കൈവഴിയായ തോട്ടിലുമെത്തുന്നു.
പൊതുസ്ഥലങ്ങൾ ശുചിത്വമായി നിലനിർത്തേണ്ട ബാധ്യത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്ത് അടിയന്തരമായി ശുചീകരണ പ്രവർത്തനം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.