"ആരോഗ്യം ശുദ്ധജലത്തിലൂടെ'പദ്ധതി ആരംഭിച്ചു
1576024
Tuesday, July 15, 2025 11:30 PM IST
പ്രവിത്താനം: സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ ജൂണിയര്‍ റെഡ്ക്രോസ് യൂണിറ്റും എന്‍എസ്എസ് യൂണിറ്റും സംയുക്തമായി നടപ്പാക്കുന്ന "ആരോഗ്യം ശുദ്ധജലത്തിലൂടെ' പദ്ധതിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.
സ്കൂളിലെ മുഴുവന്‍ കുട്ടികളുടെയും വീടുകളില്‍നിന്ന് അവരുപയോഗിക്കുന്ന കുടിവെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് ഉപയോഗയോഗ്യമാണോ യെന്ന് പരിശോധിച്ച് സംസ്ഥാന സര്‍ക്കാര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ് പദ്ധതി. ഹരിതകേരളം മിഷന്റെ സഹകരണത്തോടെ ഹയര്‍ സെക്കന്ൻഡറി സ്കൂള്‍ ലാബില്‍ നടത്തുന്ന ഈ പരിശോധന തികച്ചും സൗജന്യമാണ്.
ഹെഡ്മാസ്റ്റര് ജിനു ജെ. വല്ലനാട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജോജിമോന് ജോസ്, എംപിടിഎ പ്രസിഡന്റ് സോന ഷാജി അഞ്ചുകണ്ടത്തില്‍, ബിയ ബിനു എന്നിവര്‍ പ്രസംഗിച്ചു.